രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ദയാല്‍ അറസ്റ്റില്‍
പ്രതി ദയാല്‍.
ഇരിങ്ങാലക്കുട: രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ എരനെല്ലൂര്‍ കേച്ചേരി സ്വദേശി പരപ്പുപറമ്പില് വീട്ടില്‍ ദയാല്‍ (30) അറസ്റ്റില്‍. 2022 ല്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് മാരക രാസ ലഹരിയായ 496 ഗ്രാം മെത്താഫിറ്റമിനും മായി അറസ്റ്റിലായ കേസിലും 2024 ല്‍ ഗുരുവായൂര്‍ ടെമ്പില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും, 2025 ല്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് മാരക രാസ ലഹരിയായ 13.5 ഹാഷിഷ് ഓയിലും 4700 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുമായും അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്ന് കേസ്സിലും ഗുരുവായൂര്‍, കുന്നംകുളം പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന് പ്രവര്‍ത്തി ചെയ്ത കേസ്സിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വര്‍ഷത്തെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ മയക്ക് മരുന്ന് വിപണനത്തിനെതിരെ പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരമുള്ള 2025 മുതല്‍ പത്താമത്തെ കരുതല്‍ തടങ്കല്‍ ഉത്തരവാണിത്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാന്, ജിഎസ് സിപിഒ മാരായ ജിജോ ജോസഫ്, സിപിഒ മാരായ ഉണ്ണിക്കൃഷ്ണന്, ജിനീഷ് എന്നിവര്‍ പ്രതികളെ പിടികൂടുന്നതിലും പിറ്റ് എന്ഡിപിഎസ പ്രകാരമുള്ള നടപടികള്‍ ചെയ്യുന്നതിനും പ്രധാന പങ്ക് വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് ഫെസ്റ്റ്
ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ഭാര്യയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതി അറസ്റ്റില്‍
ഉല്‍സവത്തിന്റെ എഴുന്നള്ളിപ്പിനെത്തിയ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി; ഇടഞ്ഞ ആന പിങ്ക് പോലീസിന്റെ കാര്‍ കുത്തി മറച്ചിട്ടു
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും