കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഭരണതൊഴിലാളികള്
ഇരിങ്ങാലക്കുട: ഡല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിനു ആഭരണ നിര്‍മാണ തൊഴിലാളി യൂണിയന് (സിഐടിയു) ഏരിയാ കണ്വെന്ഷന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയാ പ്രസിഡന്റ് കെ.വി. ധനേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് എ.ടി. ശശി, ട്രഷറര്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ 40-ാം വാര്‍ഡില്‍ നിന്നും വിജയിച്ച ടി.കെ. ജയാനന്ദനെ കണ്‍വെന്‍ഷനില്‍ അനുമോദിച്ചു. 28 ലെ സിഐടിയു കൂട്ടായ്മയും ജില്ലാ ജാഥയും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു