മദ്യലഹരില്‍ വാക്കുതര്‍ക്കം-യുവാവ് കുത്തേറ്റ് മരിച്ചു., മൂന്നു പേര് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട: മദ്യലഹരിയിലുണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാറളം പഞ്ചായത്തില്‍ കിഴുത്താണി കൂത്തുപാലയ്ക്കല്‍ മോഹനന്റെ മകന് ശരത് (39) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് എഴരയോടെ കാക്കാത്തുരുത്തി സ്വദേശി കൈമാപ്പറമ്പില്‍ വീട്ടില്‍ ജിജീഷ് (കുട്ടമണി ) യുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് കാട്ടൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. ഇന്നലെ ഏറെ നേരം ശരത്തും കൂട്ടരും ചേര്‍ന്ന് ജിജീഷിന്റെ വീട്ടില്‍ മദ്യപിക്കുന്നുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ശരത്തിന് കുത്തേറ്റത്. കുത്തേറ്റ ശരത്തിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വയറിലാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ളവരാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ്, കാട്ടൂര്‍ സിഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു.