മുരിയാട് അണ്ടി കമ്പനി തുറവന്‍കാട് റോഡ് നവീകരണം
മുരിയാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പെടുത്തി മുരിയാട് അണ്ടി കമ്പനി തുറവന്‍കാട് റോഡ് നവീകരണ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കമ്പനി പരിസരത്തു നടന്ന ചടങ്ങിനു മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, മിനി സജയന്, മുരിയാട് സഹകരണ ബാങ്ക് ഡയറക്ടര്‍ സുരേഷ് മുത്താര് എന്നിവര്‍ പ്രസംഗിച്ചു. 60 ലക്ഷം രൂപ ചിലവഴിച്ചാണ് അണ്ടി കമ്പനി ജംഗ്ഷന് മുതല്‍ 2.5 കിലോമീറ്റര്‍ റോഡ് 60 സെ.മീ. വീതം ഇരു ഭാഗത്തും വീതി കൂട്ടി നവീകരിക്കുന്നത്. മുരിയാട് നിവാസികള്‍ക്ക് ഈ വഴിയിലൂടെ ഇരിങ്ങാലക്കുടയിലേക്ക് 1.8 കി.മീ. ലാഭിക്കാനാവുമെങ്കിലും റോഡ് മോശമായതിനാല്‍ യാത്ര കുറവായിരുന്നു. അതിനു പരിഹാരമാവുകയാണ് ഈ നവീകരണത്തോടെയെന്നു ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണും ഡിവിഷന് മെമ്പറുമായ ലത ചന്ദ്രന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം