വാര്‍ഡ് രണ്ട് ആനന്ദപുരം തലക്കാട്ടികുളം നിർമാണോദ്ഘാടനം
മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് രണ്ട് ആനന്ദപുരം തലക്കാട്ടികുളം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി കുളം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. കുളത്തിനു ചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി പടവില്‍ ഹാന്‍ഡ് റെയില്‍ സ്ഥാപിച്ചു ചെളി നീക്കം ചെയ്തു ചുറ്റും ടൈല്‍ വിരിക്കുന്നതടക്കം പ്രവൃത്തികള്‍ ചെയ്തു കുളം പൂര്‍ണമായും ഉപയോഗക്ഷമമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. വാര്‍ഡ് മെമ്പര്‍ നിജി വത്സന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എന്‍.എസ്. ജനാര്ദ്ദനന്, ഒന്നാം വാര്‍ഡ് മെമ്പര്‍ എ.എസ്. സുനില്‍കുമാര്‍, ടി.എം. മോഹനന്, മുന്‍ മെമ്പര്‍ ടി. വത്സന്, എഡിഎസ് മെമ്പര്‍ രമ്യ മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി