ഷണ്മുഖം കനാല്‍ എസ്സി കോളനി സമഗ്രവികസനത്തിനു തുടക്കമായി
എടക്കുളം: പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നടപ്പിലാക്കുന്ന ഷണ്മുഖം കനാല്‍ എസ്സി കോളനി സമഗ്രവികസന പദ്ധതിക്കു തുടക്കമായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.എ. സന്തോഷ്, ഹൃദ്യ അജീഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത്, ബ്ലോക്കംഗങ്ങളായ രഞ്ജിനി ശ്രീകുമാര്‍, ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, പഞ്ചായത്തംഗങ്ങളായ കെ.എന്‍. ജയരാജ്, ലത വിജയന്, വെള്ളാങ്കല്ലൂര്‍ എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് ബിഡിഒ ഷീബ ആന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു