കാറളം പഞ്ചായത്തില് കുട്ടിക്കൂട്ടം ചില്ഡ്രന്സ് പാര്ക്ക് ഉദ്ഘാടനം
കാറളം: ജില്ലാ പഞ്ചായത്തും കാറളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ കുട്ടിക്കൂട്ടം ചില്ഡ്രന്സ് പാര്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ച പാര്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ബാലസൗഹൃദ പ്രവര്ത്തനങ്ങളുടെ ഭാഗമായിട്ടാണു ഗ്രാമപഞ്ചായത്തുകളുമായി ചേര്ന്നു ഇത്തരം പദ്ധതികള് നടപ്പാക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര് എന്നിവര് മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ പ്രമീള ദാസന്, ടി. പ്രസാദ്, രമ രാജന്, കെ.എസ്. ബാബു, ഷംല അസീസ്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്ജിനീയര് സനില്, സെക്രട്ടറി എം.ബി. ഷീല എന്നിവര് പ്രസംഗിച്ചു. കോവിഡ് പ്രശ്നങ്ങള് അവസാനിച്ചശേഷം കുട്ടികള്ക്കായി പാര്ക്ക് തുറന്നുകൊടുക്കുമെന്നു പ്രസിഡന്റ് ഷീജ സന്തോഷ് പറഞ്ഞു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
ക്രൈസ്റ്റ് കോളജില് മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന് പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില് സെന്റ് ആന്സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം