ആക്രി കടയിലെ മോഷണം മോഷ്ടാക്കള് അറസ്റ്റില്
ഇരിങ്ങാലക്കുട: കിഴുത്താണിയില് ആക്രി ഗോഡൗണില് നിന്ന് അലുമിനിയം മോഷണം പോയ സംഭവത്തില് മൂന്നു തമിഴ് മോഷ്ടാക്കള് അറസ്റ്റിലായി. തെങ്കാശി തെക്ക് പനവടലി സ്വദേശികളായ മാടസ്വാമി (37), വിജയരാജ് എന്ന ഉദയകുമാര് (23), വടക്ക് പനവടലി സ്വദേശി പഴനി സ്വാമി(23) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ് പി. ഫേമസ് വര്ഗ്ഗീസിന്റെ നേതൃത്വത്തില് കാട്ടൂര് എസ്.ഐ. വി.വി. വിമലും സംഘവും പിടികൂടിയത്. ജൂലൈ 31 ന് പുലര്ച്ചെയാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാടു സ്വദേശി വെളിയപ്പന് എന്നയാളുടെ ആക്രി കട കുത്തി തുറന്ന് 80000 രൂപയോളം വിലമതിക്കുന്ന പഴയ അലുമിനിയങ്ങള് ഇവരടങ്ങുന്ന നാലംഗ സംഘം പിക്ക് അപ് വാനില് കടത്തി കൊണ്ടുപോകുകയായിരുന്നു. തൃശൂര് പുത്തൂരില് വില്പന നടത്തി തമിഴ് നാട്ടിലേക്ക് മുങ്ങുവാന് ശ്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് സംഘം മഫ്തിയിലെത്തി തന്ത്ര പരമായി കുടുക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച പിക് അപ് വാന് ഇന്നലെ തന്നെ നടത്തറയില് നിന്ന് കസ്റ്റഡിയില് എടുത്തിരുന്നു. കേസിലെ ഒരു പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി സൂചനയുണ്ട്. പിടിയിലായ പ്രതികളെ വീഡിയോ കോണ്ഫറന്സ് വഴി മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കും. അന്വേഷണ സംഘത്തില് എസ്.ഐ. ഷാജു എടത്താടന്, സീനിയര് സി.പി.ഒ.മാരായ പ്രസാദ്, ധനേഷ്, ഇ.എസ്. ജീവന്, മുരുകദാസ്, സി.പി. ഒമാരായ പ്രദോഷ്, നിഖില് ജോണ്, വിജേഷ്, സന്ദീപ് എന്നിവരുമുണ്ടായിരുന്നു.