പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തി മുനയം, ശിവകുമാരേശ്വരം ഈസ്റ്റ് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 52 ലക്ഷം രൂപ ചെലവില്‍
ഇരിങ്ങാലക്കുട: എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പടിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 14ലെ കാക്കാത്തുരുത്തി മുനയം റോഡ്, വാര്‍ഡ് അഞ്ചിലെ ശിവകുമാരേശ്വരം ഈസ്റ്റ് റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. കാക്കാത്തുരുത്തി മുനയം റോഡ് 27 ലക്ഷം രൂപ ചിലവിലും ശിവകുമാരേശ്വരം ഈസ്റ്റ് റോഡിന് 25 ലക്ഷം രൂപ ചിലവിലുമാണ് നിര്‍മ്മിച്ചത്. മുനയം, ശിവകുമാരേശ്വരം റോഡ് പരിസരത്ത് നടന്ന പരിപാടികളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പാചക വിദഗ്ധന്‍ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി
വിനോദസഞ്ചാരികള്‍ നവ്യാനുഭവമായി ബോട്ടിംഗ് ആരംഭിച്ചു: പൊതുമ്പുചിറയോരത്തിന് ഇനി പത്തരമാറ്റ് സൗന്ദര്യം
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി