കാറളം പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ശക്തമായ മഴയിലും കാറ്റിലും കാറളം പഞ്ചായത്തില്‍ 14-ാം വര്‍ഡില്‍ കൂളിയാട്ടില്‍ വീട്ടില്‍ ലയോണിയുടെ വീട് തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആലുക്കകടവ്, നന്തി, ഇളംപുഴ എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കാറളം എഎല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ആറ് കുടുംബങ്ങളില്‍ നിന്നായി 14 പേരാണ് ക്യാമ്പിലുള്ളത്. 14-ാം വര്‍ഡില്‍ കൂളിയാട്ടില്‍ വീട്ടില്‍ ലയോണിയുടെ വീട് തകര്‍ന്നു വീണു. പടിയൂര്‍, കാട്ടൂര്‍ പഞ്ചായത്തുകളിലും വെള്ളം കയറിയിട്ടുണ്ട്.