ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന്
2024 2025 വര്‍ഷത്തില്‍ നടത്തിയ മികച്ച സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തി ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ലയണ്‍ ജെയിംസ് പോള്‍ സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: 2024 2025 വര്‍ഷത്തില്‍ നടത്തിയ മികച്ച സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തി ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് പുതിയ ക്ലബുകള്‍, സാമൂഹിക ജീവകാരുണ്യ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭവന നിര്‍മ്മാണം, സൗജന്യ ഡയാലിസിസ്, നേത്ര ചിക്തസ ക്യാമ്പുകള്‍, ചികില്‍സ ക്യാമ്പുകള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, പഠന സഹായ പദ്ധതികള്‍ തുടങ്ങി ഇദ്ദേഹം നടത്തിയ മികച്ച സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായത്. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ലയണ്‍ ജെയിംസ് പോള്‍ വളപ്പില അവാര്‍ഡ് സമ്മാനിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന്, ഗാട്ട് ഏരിയ ലീഡര്‍ അഡ്വ. വാമന്‍ കുമാര്‍, കാബിനറ്റ് സെക്രട്ടറി മുരളീധരന്, ലീന വളപ്പില, നേതാക്കളായ ശ്രീധരന് നായര്‍, അഡ്വ. മിക്കി, എ. രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സി.ജെ. ശിവശങ്കരനെ അനുസ്മരിച്ചു
ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
വാരിയര്‍ സമാജം ജില്ല കലോത്സവം
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
വിത്ത് ബില്ലും രാസവള വില വര്‍ധനവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ പ്രതിഷേധം നടത്തി