പദ്ധതി ബജറ്റില്‍ മാത്രം: കെഎല്‍ഡിസി ഷണ്മുഖം കനാല്‍ സംയോജനം യാഥാര്‍ഥ്യമാകുമോ
കെഎല്‍ഡിസി കനാലില്‍നിന്ന് ഷണ്മുഖം കനാലിലേക്ക് വെള്ളം വന്നുചേരുന്ന ഭാഗം. ഇവിടെയാണ് ചെക്ക് ഡാം കെട്ടി കനോലി കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാതെ തടയണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ബജറ്റില്‍ ഉള്‍പ്പെടുന്ന കെഎല്‍ഡിസി ഷണ്മുഖം കനാല്‍ സംയോജനം യാഥാര്‍ഥ്യമാകുമോ. 2021 മുതലുള്ള ബജറ്റുകളില്‍ രണ്ടു കനാലുകളുടെ സംയോജനം സ്ഥാനം പിടിക്കുന്നുണ്ട്. 2021-ല്‍ ബജറ്റില്‍ 20 കോടിയാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ പദ്ധതിക്കായി പണം വകയിരുത്തുകയോ നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ വര്‍ഷത്തെ ബജറ്റിലും പദ്ധതി സ്ഥാനം പിടിച്ചിട്ടുണ്ട്.
എന്നാല്‍, പദ്ധതിത്തുകയുടെ 20 ശതമാനമെങ്കിലും ബജ റ്റില്‍ വകയിരുത്തിയാല്മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വര്‍ഷങ്ങളായി പടിയൂര്‍ പൂമംഗലം പഞ്ചായത്തിലെ കര്‍ഷകര്‍ ഒരുപോലെ ആവശ്യപ്പെടുന്നതാണ് ഈ പദ്ധതി. ഇത് യാഥാര്‍ഥ്യമായാല്‍ ഇരു പഞ്ചായത്തുകളിലുമായി കിടക്കുന്ന 250 ഹെക്ടറോളം വരുന്ന കോള്‍പ്പാടശേഖരത്തില്‍ ജലക്ഷാമമുണ്ടാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മാത്രമല്ല, പൂമംഗലം പഞ്ചായത്തില്‍ കരക്കൃഷി വികസനത്തിനായി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കാനും കഴിയും.
കെഎല്‍ഡിസി കനാലിനെ കമ്മട്ടിത്തോട് വഴി ഷണ്മുഖം കനാലുമായി ബന്ധിപ്പിച്ച് മുനിസിപ്പാലിറ്റിയില്‍നിന്നുള്ള മലിനജലം കലരാതെ കനാലിനെ ശുദ്ധ ജല റിസര്വോയറാക്കിമാറ്റണം. ഇതിനായി തടയണ കെട്ടണം. ഷണ്മുഖം കനാലില്‍നിന്ന് അവുണ്ടര് ചാലിലേക്ക് കടക്കുന്നിടത്തുള്ള സൂയിസിന്റെ അടുത്ത് ഒരു ചെക്ക് ഡാം കെട്ടി കനോലി കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്തിയാല്‍ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകുമെന്നും കര്‍ഷകര്‍ വിലയിരുത്തുന്നു. നേരത്തേ ഇരുപ്പൂകൃഷി ചെയ്തിരുന്ന കിഴക്കേ പെരുവല്ലിപ്പാടത്ത് ഇപ്പോള്‍ ഒരു ഇരുപ്പൂ മാത്രമാണ് കൃഷി ചെയ്യുന്നത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്.
ചന്തക്കുന്ന് ഭാഗത്തുനിന്ന് സെയ്ന്റ് ജോസഫ്സ് കോളജിനു മുന്‍പിലൂടെ ഷണ്മുഖം കനാലിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം സോള്വെന്റിനു സമീപമുള്ള പാലത്തിനുതാഴെ കര്‍ഷകര്‍ താത്കാലിക ബണ്ട് നിര്‍മിച്ച് വെള്ളം തടഞ്ഞു നിര്‍ത്തിയാണ് ഓരോ വര്‍ഷവും കൃഷിയിറക്കുന്നത്. കെഎല്‍ഡിസി കനാലില്‍ നിന്നുവരുന്ന വെള്ളം ഷണ്മുഖം കനാലിലേക്കെത്തിയാല് കിഴക്കേ പെരുവല്ലിപ്പാടത്തുള്ള ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകും. ഷണ്മുഖം കനാലില്‍ ചെക്ക്ഡാം കെട്ടി അവുണ്ടര ചാലിലേക്ക് വെള്ളം തിരിച്ചുവിട്ടാല്‍ ഇരുപ്പൂകൃഷി ചെയ്യാനും ഇടവിളയായി പച്ചക്കറി കൃഷി ചെയ്യാനും സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍