സെന്റ് ജോസഫ്സ് കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
സെന്റ് ജോസഫ്സ് കോളജ് സൈക്കോളജി വിഭാഗം സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി നിര്വഗിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സൈക്കോളജി വിഭാഗം സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനം കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് കണ്‍വീനറും സൈക്കോളജി വിഭാഗം അധ്യക്ഷയുമായ ഡോ. രമ്യ ചിത്രന്, സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്ററായ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്, ഐക്യുഎസി കോ ഓര്‍ഡിനേറ്ററായ ഡോ. ടി.വി. ബിനു, അസോസിയേഷന് സെക്രട്ടറിയായ അന്ന റോസ് എന്നിവര്‍ സംസാരിച്ചു.
യുഎസ്എയിലെ കാലിഫോര്‍നിയയില്‍ ക്ലിനിക്കല്‍ ബിഹേവിയര്‍ അനാലിസിസ് ട്രെയിനറായ ഡോ. നീലിമ നിര്‍മല്‍ കുമാര്‍ ഭഇന്ട്രോഡക്ഷന് ഓഫ് എബിഎ ആന്‍ഡ് സ്കോപ്പ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കാനഡയിലെ ഓണ്ടാറിയോയില് നിന്നുള്ള സൈക്കോളജിസ്റ്റും അഡിക്ഷന് സ്പെഷലിസ്റ്റുംമായ സൈക്കോതെറാപ്പിസ്റ്റ് ക്രിസ്റ്റീന ബാബു ക്ലിനിക്കല്‍ പ്രാക്ടീസില്‍ സിബിടി ഉപയോഗത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്