ഇരിങ്ങാലക്കുട ലൂണ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജി ആന്റ് മാനേജ്മെന്റ് സ്റ്റഡീസില്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ലൂണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്നോളജി ആന്റ് മാനേജ്മെന്റ് സ്റ്റഡീസിന്റെ വാര്‍ഷികാഘോഷം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലൂണ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്നോളജി ആന്ഡ്് മാനേജ്മെന്റ് സ്റ്റഡീസില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കോളജില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. ലൂണ ഇന്‍സ്റ്റിറ്റൂട്ടില്‍ പുതുതായി ആരംഭിയ്ക്കുന്ന പുതിയ രണ്ട് കോഴ്സുകളായ ഡിപ്ലോമ ഇന്‍ പെട്രോളിയം ലോജസ്റ്റിക്സ്, ഡിപ്ലോമ ഇന്‍ സോളാര്‍ എന്‍ജിനീയറിംഗ് എന്നിവയുടെ ലോഞ്ചിംഗ് ക്രൈസ്റ്റ് കോളജ് ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ നിര്‍വഹിച്ചു.
പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ വെച്ച് നടന്നു. കോളജ് ഡയറക്ടര്‍ മയൂഫ് മുഹമ്മദാലി ആമൂഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഐശ്വര്യ റിപോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി.ജെ. തോമസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ കെ.ആര്. സന്ധ്യ നന്ദിയും പറഞ്ഞു. ടെക്നിക്കല്‍ സ്റ്റഡീസ് മേഖലയില്‍ 58 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂണ ഇന്സ്റ്റൂട്ട് കാലനുസൃതമായ മാറ്റങ്ങളോടെ ലോജസ്റ്റിക് ആന്റ് മാനേജ്മെന്റ് കോഴ്സുകളുമായി കഴിഞ്ഞ വര്‍ഷമാണ് ക്രൈസ്റ്റ് കോളജിന് സമീപമായി പ്രവര്‍ത്തനം ആരംഭിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന്
സി.ജെ. ശിവശങ്കരനെ അനുസ്മരിച്ചു
ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
വാരിയര്‍ സമാജം ജില്ല കലോത്സവം
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി