നവരസ സാധന ശില്പശാല നാളെ സമാപിക്കും
ഡോ. ഫ്രാഞ്ചെന്സ്കാ കറ്റാരിഷും ഡോ. വിറ്റോ ഡി. ബര്‍ണാടിയും നവരസ സാധന ശില്പശാലയില്.
ശില്പശാല പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത് ഇറ്റലിയിലെ പ്രശസ്ത കലാപണ്ഡിതന്‍ ഡോ. വിറ്റോ ഡി. ബര്‍ണാടിയും ഡോ. ഫ്രാഞ്ചെന്സ്മാ കറ്റാരിഷുമാണ്
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ ഗുരു വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന 130-ാം മത് നവരസ സാധന ശില്പശാല സമാപിക്കും. ശില്പശാല പൂര്‍ണ്ണമായും ഫിലിമില്‍ പകര്‍ത്തുവാന്‍ ഇറ്റലിയില്‍ നിന്നും എത്തിച്ചേര്‍ന്നത് പ്രശസ്ത കലാപണ്ഡിതന്‍ ഡോ. വിറ്റോ ഡി. ബര്‍ണാടിയും ഡോ. ഫ്രാഞ്ചെന്സ്മാ കറ്റാരിഷും ആണ്. ഏതാണ്ട് 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡോകുമെന്റെഷനാണ് അവര്‍ തയ്യാറാക്കി വരുന്നത്. ഇതില്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ഫ്രാഞ്ചന്സ്മാ ലോക നാടകവേദിയിലെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ സൈദ്ധാന്തികനും രംഗപ്രയോക്താവുമായ ജര്‍സി ഗ്രോട്ടോസ്മിയുടെ ശിഷ്യ കൂടിയാണ്.
ശില്പശാലയില് പങ്കെടുക്കുവാന്‍ ഇന്‍ഡ്യയുടെ നാനഭാഗത്തു നിന്നും എത്തിച്ചേര്‍ന്ന 18 യുവപ്രതിഭകള്‍ക്കു വേണ്ടി ഗ്രോട്ടോസ്മിയുടെ അഭിനയ പരിശീലനത്തിന്റെ സവിശേഷതകള്‍ പങ്കുവച്ചു. ഗ്രോട്ടോസ്മിയുടെ അവസാന നാളുകളില്‍ രൂപം നല്കിയ തിയേറ്റര്‍ ഓഫ് സോഴ്സസ് (ഉറവിടങ്ങളുടെ നാടകവേദി) ആദിസങ്കല്പ്പങ്ങള്‍ അന്വേഷിക്കുന്നതയിരുന്നു. രാത്രി മുഴുവന്‍ പ്രകൃതിയുടെ സ്വാഭാവകിമായ വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുക, മുന്‍വിധി കൂടാതെ ഏതാവസ്ഥയെയും നേരിടുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ സ്വതന്ത്രമായി പ്രകാശിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു. ചില അഭിനയസങ്കേതങ്ങളുടെ പരിശീലനത്തിലൂടെ ഫ്രാഞ്ചെന്സ്കാ വിശദീകരിച്ചു. ശില്പശാലയുടെ സമാപനം അഭിനേതാക്കള്‍ സ്വന്തം കലകള്‍ പ്രദര്‍ശിപ്പിക്കുന്ന നവരസോത്സവത്തോടുക്കൂടിയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന്
സി.ജെ. ശിവശങ്കരനെ അനുസ്മരിച്ചു
ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
വാരിയര്‍ സമാജം ജില്ല കലോത്സവം
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി