ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിഗ് ആവേശമായി ക്രൈസ്റ്റ് ബീച്ച് ഹാക്ക് 7.0
ബീച്ച് ഹാക്ക് 7.0 വിജയികളായ പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ടീം പുരസ്കാരം ഏറ്റു വാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം, ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍, ഐ ട്രിപ്പിള്‍ ഇ ഒഷ്യാനിക് എന്‍ജിനീയറിഗ് സൊസൈറ്റി കൊച്ചി ചാപ്റ്റര്‍, ലെവന്റെറ്റ് ലാബ്സ്, കേരള വിഷന്‍ എന്നിവയുടെ സഹകരണത്തോടെ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഏഴാമത് മെഗാ കോഡിംഗ് ഹാക്കത്തോണ്‍ ബീച്ച് ഹാക്ക് 7.0 ക്ക് ഉജ്ജ്വല സമാപനം. മെഗാ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ടെക്ലറ്റിക്സിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പേരാണ് ഹാക്കത്തോണിന് രജിസ്റ്റര്‍ ചെയ്തത്. അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ചാവക്കാട് നിധി കോട്ടേജില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. ബിസിനസ് ആന്‍ഡ് സോഫ്റ്റ്വെയര് സിസ്റ്റംസ് എന്നതായിരുന്നു ഹാക്കത്തോണിന്റെ ഈ വര്‍ഷത്തെ പ്രമേയം. സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിഗ് ആന്‍ഡ് ടെക്നോളജി പാലാ, സഹ്യോഗ് കോളജ് താനെ മഹാരാഷ്ട്ര, ചെന്നൈ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി, എന്നീ ടീമുകള്‍ വിജയികളായി.
രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കിയത്. ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍, സോട്ടി, ലെവന്റെറ്റ് ലാബ്സ് എന്നിവയില്‍ നിന്നുള്ള സങ്കേതിക വിദഗ്ധര്‍ മത്സരത്തില്‍ വിധികര്‍ത്താക്കളായി. ക്രൈസ്റ്റ് എന്‍ജിനീയറിഗ് കോളജ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സമ്മാന ദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ടി.ആര്. സൂരജ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ എസ്. ആദിത്യ, വിദ്യാര്‍ഥികളായ എഡ്വിന് ഷാജു, ഗൗതം മാധവ് എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്