ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടുി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടിയാട്ടം.
ഇരിങ്ങാലക്കുട: പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി മഹോത്സവം ആസ്വാദക ഹൃദയത്തെ കീഴടക്കി. പുത്തന്കാവടികളാല് നയനമനോഹരമായ പ്രപഞ്ചം സൃഷ്ടിച്ച് വര്‍ണം വാരിവിതറിയ വിസ്മയക്കാഴ്ചയില്‍ ജനസാഗരം ആവേശക്കാവടിയേറി. രാവും പകലും കാവടികള്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആയിരകണക്കിനാളുകളാണ് സാക്ഷികളാകാനെത്തിയത്. പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ നാലു പ്രാദേശിക വിഭാഗങ്ങളില്‍ നിന്നാണ് കാവടി സംഘങ്ങള്‍ രാവിലെ മുതല്‍ ക്ഷേത്രത്തിലേക്കു എത്തിച്ചേര്‍ന്നത്.

വിവിധ ദേശങ്ങളില്‍ നിന്നെത്തിയ വര്ണപീലിക്കാവടികളും പ്രച്ഛന്നവേഷങ്ങളും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്രസന്നിധിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. ഇതുവരെ അവതരിപ്പിക്കാത്ത ഭംഗിയാര്‍ന്ന പൂക്കാവടികളും നിലക്കാവടികളുമായാണ് വിവിധ മേഖലകളില്‍ നിന്നുള്ള വിഭാഗക്കാര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിചേര്‍ന്നത്. നാസിക് ഡോള്‍, തവില്‍, ശിങ്കാരിമേളം, ബാന്‍ഡ് സെറ്റ് തുടങ്ങിയ വാദ്യ സംഘങ്ങളും കരയാട്ടം, താലം, തേര് എന്നിവയും കാവടിയ്്്ക്ക് അകമ്പടിയേകി. ഉച്ചയ്ക്ക് രണ്ടുമണിയോടെ കാവടിയാട്ടം സമാപിച്ചു.
വിവിധ ദേശക്കാര്‍ നടത്തിയ കാവടി വരവില്‍ നിശ്ചലദൃശ്യങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ ഏഴുവരെ നടക്കുന്ന പൂരത്തിന് ചേരാനെല്ലൂര്‍ രഘുമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് വര്‍ണമഴ. രാത്രി 8.30 ന് പള്ളിവേട്ട. വൈകീട്ട് ഏഴിന് നാടകമത്സരങ്ങളുടെ അവാര്‍ഡ് ദാനം നടക്കും. നഗരസഭ ചെയര്മാന് എം.പി ജാക്സണ് ഉദ്ഘാടനം ചെയ്യും. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് കിഷോര്‍ നടുവളപ്പില്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം ശാന്തി അഖില്‍ ശാന്തി, എസ്എന്‍വൈഎസ് സെക്രട്ടറി കെ.യു. അനീഷ്, നഗരസഭ കൗണ്‍സിലര്‍ ദാസന് മഠത്തിക്കര, ദിനേഷ് എളന്തോളി, വിജു കൊറ്റിക്കല്‍, സുധീര്‍ എളന്തോളി, അജയകുമാര്‍ പറമ്പിക്കാട്ടില്‍, കുമാരി ഭദ്ര മച്ചാട്ട് എന്നിവര്‍ സംസാരിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന്
സി.ജെ. ശിവശങ്കരനെ അനുസ്മരിച്ചു
ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
വാരിയര്‍ സമാജം ജില്ല കലോത്സവം
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
വിത്ത് ബില്ലും രാസവള വില വര്‍ധനവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ പ്രതിഷേധം നടത്തി