സബര്‍മതി സാംസ്കാരിക വേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

പടിയൂര്‍ സബര്‍മതി സാംസ്കാരിക വേദി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്തഗം സുനന്ദ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: സബര്‍മതി സാംസ്കാരിക വേദി പടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ആംഗ്ലോ ഇന്ത്യന്‍ യുപി സ്കൂളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം സുനന്ദ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോയ്സി ആന്റണി അധ്യക്ഷത വഹിച്ചു. സബര്‍മതി പ്രസിഡന്റ് ബിജു ചാണാശേരി, സ്കൂള്‍ മാനേജര്‍ മാര്ട്ടിന് പെരേര, മാകെയര്‍ കോ ഓര്‍ഡിനേറ്റര്‍ ജെറോം, സബര്‍മതി സെക്രട്ടറി കെ.കെ. ഷൗക്കത്തലി, ട്രഷറര്‍ ഒ.എന്‍. ഹരിദാസ് സബര്‍മതി എക്സിക്യൂട്ടീവ് മെമ്പര്‍ സി.എം. ഉണ്ണികൃഷ്ണന്, എ.ഐ. സിദ്ധാര്ത്ഥന്, കെ.ആര്. പ്രഭാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.