ജനകീയ കുടിവെള്ള സംരക്ഷണവേദി കാട്ടൂര് പഞ്ചായത്തിലേക്ക് പ്രതിഷേധ ധര്ണ്ണ നടത്തി

കാട്ടൂര് മിനി ഇന്റസ്ട്രിയല് എസ്റ്റേറ്റില് നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെ ജനകീയ കുടിവെള്ള സംരക്ഷണവേദി കാട്ടൂര് പഞ്ചായത്തിലേക്ക് നത്തിയ പ്രതിഷേധ മാര്ച്ച്
കിണറുകളിലെ രാസമാലിന്യം; ജനകീയ കുടിവെള്ള സംരക്ഷണവേദി കാട്ടൂര് പഞ്ചായത്തിലേക്ക് പ്രതിഷേധ ധര്ണ്ണ നടത്തി
കാട്ടൂര്: മിനി ഇന്റസ്ട്രിയല് എസ്റ്റേറ്റില് നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെ ജനകീയ കുടിവെള്ള സംരക്ഷണവേദി കാട്ടൂര് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്ച്ചും ധര്ണ്ണയും നടത്തി. കവിയത്രിയും സാമൂഹ്യപ്രവര്ത്തകയുമായ ആതിര തീക്ഷണ പ്രതിഷേധ ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ജനകീയ കുടിയുള്ള സംരക്ഷണ വേദി പ്രസിഡന്റ് അരുണ് വന്പറമ്പില് അധ്യക്ഷത വഹിച്ചു. അഞ്ചാം വാര്ഡ് മെമ്പര് മോളി പിയൂസ്, കോണ്ഗ്രസ് കാട്ടൂര് മണ്ഡലം പ്രസിഡന്റ് എ.പി. വില്സണ്, സിപിഐ പ്രതിനിധി കെ.പി. രാജന്, ബിജെപി പ്രതിനിധി ലോനജന് അമ്പാട്ട്, കേരള കോണ്ഗ്രസ് പ്രതിനിധി അഷ്റഫ് പാലിയത്താഴത്ത്, സര്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോമോന് വലിയവീട്ടില്, ജനകീയ കുടിയുള്ള സംരക്ഷണ വേദി ട്രഷറര് ജോയ് തോമസ് എന്നിവര് സംസാരിച്ചു.
