പുല്ലൂര്‍ പൊതുമ്പുചിറ നീന്തല്‍ക്കുളം നിര്‍മാണം പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ പുല്ലൂര്‍ പൊതുമ്പുചിറ നീന്തല്‍ക്കുളം നിര്‍മാണം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ 11 ലക്ഷം രൂപ ഉള്‍പ്പെടുത്തി വേളൂക്കര പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറയില്‍ വിദ്യാര്‍ഥികള്‍ക്കും യുവതി യുവാക്കള്‍ക്കും മറ്റുളളവര്‍ക്കും നീന്തല്‍ പരിശീലനത്തിനു സൗകര്യമൊരുക്കിയതിന്റേയും ചിറ സൈഡ് പ്രൊട്ടക്ഷന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രന്, അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ്, വാര്‍ഡ് മെമ്പര്‍ കെ.കെ. വിനയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. നീന്തല്‍ താരങ്ങളായ അക്വാറ്റിക് ക്ലബ് ഭാരവാഹികളും റെസ്ക്യു ടീം അംഗങ്ങളുമായ പി.വി. അഭീഷ്മോന്, ടി.യു. ഷാജു എന്നിവര്‍ നീന്തല്‍ പ്രകടനം നടത്തി.