സ്മാര്‍ട്ട് ക്ലാസ് റൂം സമര്‍പ്പണവും കുട്ടിക്കൃഷിതോട്ടം ഉദ്ഘാടനവും
പുല്ലൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിച്ച് സമര്‍പ്പണം നടത്തി. ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കുട്ടിക്കൃഷി തോട്ടവും ആരംഭിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. കുട്ടികൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസ്റ്റ അധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജിത, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, ബാങ്ക് ഭരണസമിതി അംഗം തോമസ് കാട്ടൂക്കാരന്‍, സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ഷീല ജയരാജ്, കണ്‍വീനര്‍ പി.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. തുറവന്‍കാട് പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സ്വീകരണവും നടത്തി.