ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി-ഐപി-ഓപ്പറേഷന് തിയേറ്റര്‍ കെട്ടിടത്തില്‍ അത്യാഹിതവിഭാഗത്തിനും കിടത്തിച്ചികിത്സയ്ക്കും തുടക്കംകുറിച്ച് രോഗികളും ജീവനക്കാരും ചേര്‍ന്ന് ദീപം തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി-ഐപി-ഓപ്പറേഷന് തിയേറ്റര്‍ കെട്ടിടത്തില്‍ അത്യാഹിതവിഭാഗവും കിടത്തിച്ചികിത്സയും ആരംഭിച്ചു. രോഗികളും ജീവനക്കാരും ചേര്‍ന്ന് ദീപം തെളിയിച്ച് തുടക്കംകുറിച്ചു. തുടര്‍ന്ന് മധുരവിതരണവും നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയ്ക്ക് അഭിമുഖമായി കെട്ടിടത്തിന്റെ പടിഞ്ഞാറ് താഴത്തെ നിലയിലാണ് അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനപാതയില്നിന്നാണ് ഇവിടേക്കുള്ള പ്രവേശനം. നവംബര്‍ ആദ്യം മന്ത്രി വീണാ ജോര്‍ജ് കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായിരുന്നില്ല. അത്യാഹിതവിഭാഗവും കിടത്തിച്ചികിത്സയും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചീട്ടുണഅട്. പുതിയ കെട്ടിടത്തില്‍ നേരത്തേത്തന്നെ ഒപി, ലാബ്, ഫാര്‍മസി എന്നിവ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
അഡ്മിനിസ്ട്രേഷന്, തിയേറ്റര്‍ കോംപ്ലക്സ്, ഐസിയു എന്നിവയാണ് ഇനി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ളത്. അഡ്മിനിസ്ട്രേഷന് വിഭാഗം പെട്ടെന്നുതന്നെ മാറ്റുമെന്നും മറ്റ് രണ്ടു വിഭാഗങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി രൂപയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടുകോടി രൂപയുമടക്കം 20 കോടി ചെലവഴിച്ച് രണ്ടു ഘട്ടങ്ങളിലായിട്ടാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബേസ്മെന്റ് ഫ്ളോര്‍, ഗ്രൗണ്ട് ഫ്ളോര്‍, ഒന്നുമുതല്‍ നാലുവരെയുള്ള നിലകള്‍ എന്നിങ്ങനെ ആറുനിലകളിലായാണ് കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സര്‍ദാര്‍@150 ദേശീയ ഏകതാ പദയാത്ര: കേരളത്തില്‍ നിന്ന് സര്‍ദാര്‍ യംഗ് ലീഡറായി ക്രൈസ്റ്റിന്റെ പി.എ. ഹരിനന്ദന്