ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ക്രൈസ്റ്റ് കോളജ് ഗ്ലോബല്‍ ഡിബേറ്റേഴ്സ് സമ്മിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗ്ലോബല്‍ ഡിബേറ്റേഴ്സ് സമ്മിറ്റ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എംയുഎന്‍) പങ്കെടുത്ത വിദ്യാര്‍ഥികള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗ്ലോബല്‍ ഡിബേറ്റേഴ്സ് സമ്മിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗ്ലോബല്‍ ഡിബേറ്റേഴ്സ് സമ്മിറ്റ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എംയുഎന്‍) വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. ഐക്യരാഷ്ട്രസഭയുടെ സംവിധാനത്തെ മാതൃകയാക്കി ആഗോളതലത്തിലെ നയനിര്മ്മാണവും അന്തര്‍ദേശീയ നയതന്ത്രവും അനുകരിക്കുന്ന രീതിയിലുള്ള ഈ സമ്മേളനം, സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ഒരു വേദിയിലേക്കു കൊണ്ടുവന്നതിലൂടെ വ്യത്യസ്തമായ പഠനാനുഭവത്തിന് വാതില്‍ തുറന്നു.
കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര പ്രതിനിധികളെന്ന നിലയില്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ ആഗോള പ്രതിസന്ധി മാനേജ്മെന്റ്, പ്രമേയരചന, നയതന്ത്ര ചര്‍ച്ചകള്‍, ഗ്ലോബല്‍ നയനിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അനുകരിച്ചുകൊണ്ട് അവര്‍ യഥാര്‍ത്ഥ അനുഭവം സമ്പാദിച്ചു.
ഭാവിയിലെ ലോകപൗരന്മാര്ക്ക് അനിവാര്യമായ വിമര്‍ശനാത്മക ചിന്തക്ഷമത, ഗവേഷണശേഷി, കൂട്ടായ പ്രവര്‍ത്തനം, പ്രശ്നപരിഹാര നൈപുണ്യം എന്നിവ വികസിപ്പിക്കാനുള്ള ഒരു മികച്ച അവസരമായിരുന്നു ഈ പരിപാടി. കോളജ് മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍, പ്രിന്സിപ്പാല് റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഐക്യുഎസി കോ- ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി.ഷിന്റോ, തവനിഷ് കോ- ഓര്‍ഡിനേറ്റര്‍ കെ.എം. മൂവിഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ലിന്‍ഡ മേരി സൈമണ്‍, വി.ബി. പ്രിയ, തൗഫീഖ് ആന്‍സാരി, സ്റ്റാഫ് കോ- ഓര്‍ഡിനേറ്റര്‍മാരായ ഡോ. വിഷ്ണു മോഹന്‍, സി.എം. മീര, ധിനില് സെന്‍, ഡോ. കെ.എം. മഞ്ജു, വിദ്യാര്‍ഥി കോ- ഓര്‍ഡിനേറ്റര്‍മാരായ സജല്‍ മാലിക്, കെ.വി. ലക്ഷ്മി, അമല്‍, ലിയാന സദഫ് എന്നിവര്‍ നേതൃത്വം നല്കി.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സര്‍ദാര്‍@150 ദേശീയ ഏകതാ പദയാത്ര: കേരളത്തില്‍ നിന്ന് സര്‍ദാര്‍ യംഗ് ലീഡറായി ക്രൈസ്റ്റിന്റെ പി.എ. ഹരിനന്ദന്