കരുതിയിരിക്കുക, ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകളില്‍ പണം നഷ്ടപ്പെടുന്നവര്‍ ഏറെ
ഇരിങ്ങാലക്കുട: ഒറ്റ ക്ലിക്കില്‍ വേഗത്തില്‍ പണം. സാധാരണ ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകള്‍ ഇല്ല. ആധാറും പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ അത്യാവശ്യക്കാരന് അനായാസം പണം കിട്ടും. ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണിലേക്ക് ആദ്യം ഒരു എസ്എംഎസ് സന്ദേശം വരും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്കി ലോണിന് അപേക്ഷിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ലോണ്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാട്സപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിങ്ങനെ തട്ടിപ്പു സംഘങ്ങളില്‍നിന്നും വരും.
3000 മുതല്‍ ഒരു ലക്ഷം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ വായ്പാ സേവനം. ലോണ്‍ ആവശ്യമെന്നു അറിയിച്ചാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി പതിനായിരം രൂപ ആദ്യം ആവശ്യപ്പെടും. ഈ തുക അടച്ചാല്‍ മിനിറ്റുകള്‍ക്കകം രണ്ടോ മൂന്നോ ലക്ഷം രൂപ നല്‍കുമെന്നാണ് വാഗ്ദാനം. ലോണിനായി പതിനായിരം രൂപ അടച്ചാല്‍ പിന്നെ ഈ നമ്പറില്‍ ബന്ധപ്പെടുവാന്‍ സാധിക്കാത്ത അവസ്ഥ. എങ്ങാനും തിരികെ ഫോണ്‍ കണക്ട് ചെയ്താല്‍ നടപടിക്രമങ്ങള്‍ പൂര്ത്തിയാകുന്നുള്ളൂവെന്നു മാത്രമാണ് മറുപടി. രണ്ടോ മൂന്നോ ദിവസങ്ങള്‍ കാത്തിരുന്നിട്ടും പണം ലഭിക്കാതാകുമ്പോഴാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി സൈബര്‍ പോലീസിനെ സമീപിക്കുന്നത്.
കഴിഞ്ഞദിവസം ഇരിങ്ങാലക്കുട മാര്‍ക്കറ്റിനു സമീപമുള്ള ഒരു യുവാവിന്റെ പണം ഇതുപോലെ നഷ്ടപ്പെട്ടു. സ്വന്തം ബിസിനസ് വിപുലപ്പെടുത്തുന്നതിനു വേണ്ടിയാണ് ലോണിനായി സമീപിച്ചത്. ഇതിനായി സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് പതിനായിരം രൂപ ലോണിനായി നല്‍കിയത്. ലോണ്‍ ലഭിച്ചില്ലെന്നു മാത്രമല്ല, കടം വാങ്ങി നല്കിയ പണവും നഷ്ടപ്പെട്ട അവസ്ഥയിലായ യുവാവ് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി പേരാണ് ഇത്തരത്തില്‍ കെണിയില്‍പ്പെടുന്നത്.
ആകര്‍ഷകം, നൂലാമാലകളില്ലാത്ത വായ്പ, വേണ്ടത്ര ഈടു നല്‍കാതെ
ലോണ്‍ ആപ്പുകളില്‍ നിന്ന് പണം വാങ്ങിയോ? സൂക്ഷിച്ചില്ലേല്‍ അവര്‍ നിങ്ങളെ ചതിക്കും, നാണം കെടുത്തും. ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരും അടിയന്തിരമായി പണം ആവശ്യമായിട്ടുള്ളവരുമാണ് ഇത്തരം ആപ്പുകളുടെ വലയിലാവുന്നത്.
ഓണ്‍ലൈന്‍ പരസ്യങ്ങള്‍, എസ്എംഎസ്, ഇമെയില്‍ പോലുള്ള മാര്‍ഗങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ഇവര്‍ ഇരകളെ കണ്ടെത്തും. വേണ്ടത്ര ഈടു നല്‍കാതെ എളു്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ലോണിനായി ആവശ്യപ്പെടുന്നവരുടെ ഫോണിലെ കോണ്ടാക്ട് നമ്പറുകളും ചിത്രങ്ങളും വീഡിയോകളും മറ്റും ഇക്കൂട്ടര്‍ കൈക്കലാക്കും.
പിന്നീട് ലോണിന്റെ നടപടി ക്രമങ്ങള്‍ക്കായി പണം മുന്‍കൂര്‍ ആയി പണം ആവശ്യപ്പെടും. ഈ പണം തിരികെ ആവശ്യപ്പെട്ടാല്‍ തുക നല്‍കില്ലെന്നു പറഞ്ഞാല്‍ വ്യക്തിഹത്യയും അപകീര്‍ത്തിപ്പെടുത്തലും നടത്തും. മാത്രവുമല്ല, ഫോണിലെ കോണ്ടാക്ട് നമ്പറുകളിലേക്ക് ലോണെടുത്ത വ്യക്തിയെ അപമാനിക്കുന്ന തരത്തില്‍ സന്ദേശമെത്തും. ഫോട്ടോകള്‍ക്കൊപ്പം അനാവശ്യ സന്ദേശങ്ങളും പ്രചരിക്കുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും അകലും.
മാത്രവുമല്ല, അപമാനിതനായ വ്യക്തി മാനസികമായി തളരുകയും ചെയ്യും. ഇതാണ് ഓണ്‍ലൈന്‍ വായ്പ്പാ തട്ടിപ്പു സംഘങ്ങളുടെ രീതി. ഇരിങ്ങാലക്കുടയില്‍ ഏറെ നാള് മുമ്പ് കോമ്പാറ ജംഗ്ഷനു സമീപം താമസിക്കുന്ന ഒരു യുവതി പോലീസില്‍ പരാതിയുമായി എത്തിയപ്പോഴാണ് സമാനമായി രീതിയില്‍ പണം നഷ്ടപ്പെട്ട് അപമാനിതരായ പലരും ഉണ്ടെന്ന് മനസിലായത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രിസ്തുമസ് നക്ഷത്ര നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
പൂതംകുളം- ചന്തക്കുന്ന് റോഡ് വികസനം; കാന പണി തകൃതി
ക്ലിനിക്കല്‍ എംബ്രിയോളജിയും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
കാര്യക്ഷമതയും ആത്മാര്‍ഥതയും ഉള്ളവരുടെ ടീം വര്‍ക്ക് ആരോഗ്യരംഗത്തെ പുരോഗതിക്ക് ആവശ്യം
ബൈബിള്‍ പാരായണം സമൂഹത്തില്‍ നന്മകള് വിരിയാന്‍ ഇടയാക്കട്ടെ -ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍
അഭിനന്ദനങ്ങള്‍ എറ്റ് വാങ്ങി വിക്ടോറിയ; ഇരിങ്ങാലക്കുട മാസ് മൂവീസില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു