ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ സിഎല്‍സി ഒരുക്കിയ ചലിക്കുന്ന നക്ഷത്രം.
ഇരിങ്ങാലക്കുട: ക്രിസ്മസിനെ വരവേല്‍ക്കുന്നതിനു മുന്നോടിയായി സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം ഒരുക്കി. ഇടവകയിലെ സിഎല്‍സി അംഗങ്ങളുടെ നേതൃത്വത്തില്‍ 35 ഓളം വരുന്ന യുവാക്കള്‍ 20 ദിവസംനീണ്ട പ്രയത്നങ്ങളിലൂടെയാണ് ഇത് തയാറാക്കിയത്. 40 അടി ഉയരത്തില്‍ നിര്‍മിച്ച കറങ്ങുന്ന നക്ഷത്രത്തിന്റെ സ്വച്ച് ഓണ്‍ കര്‍മം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. സഹവികാരിമാരായ ഫാ. ആന്റണി നമ്പളം, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ്, സെക്രട്ടറി റോഷന് ജോഷി, ട്രഷറര്‍ തോമസ് കെ.ജോസ്, ഓര്‍ഗനൈസര്‍ കെ.പി. നെല്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.


ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സര്‍ദാര്‍@150 ദേശീയ ഏകതാ പദയാത്ര: കേരളത്തില്‍ നിന്ന് സര്‍ദാര്‍ യംഗ് ലീഡറായി ക്രൈസ്റ്റിന്റെ പി.എ. ഹരിനന്ദന്