അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സിജോ ജോസ് (45)
ഇരിങ്ങാലക്കുട: തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റഫോം ആയ ഫേസ്ബുക് വഴി ഷെയര്‍ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതില്‍ ഒരാള്‍ അറസ്റ്റില്‍.

വെള്ളാംങ്കല്ലൂര്‍ കുന്നത്തൂര്‍ സ്വദേശി മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസ് (45) നെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ ഷാജി, സബ്ബ് ഇന്‍സ്പെക്ടര്‍ ഇ.യു സൗമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികള്‍ പിടിയില്‍
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍