ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്, 1,73,00000 രൂപ നഷ്ടപ്പെട്ട കേസ് : പ്രതിയെ അറസ്റ്റ് ചെയ്തു
ദിപിന് സാമ്രാജ് (25).
ഇരിങ്ങാലക്കുട: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പ്രകാരം 1,73,00000 രൂപ നഷ്ടപ്പെട്ട കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുംങ്കണ്ടം കല്‍കൂന്തല്‍ സ്വദേശി പങ്കജം കോട്ടേജ് വീട്ടില്‍ ദിപിന് സാമ്രാജ് (25) നെയാണ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് വെളുത്തൂര്‍ പറക്കാട് സ്വദേശിയില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
പരാതിക്കാരനെ ഫോണില്‍ വിളിച്ച് സി ബി ഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനില്‍ നിന്നും പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്. പ്രധാന പ്രതികള്‍ക്ക് തുക കൈമാറി കമ്മീഷന് കൈപറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് ദിപിന് സാമ്രാജിനെ അറസ്റ്റ് ചെയ്തത്.

ദിപിന് സാമ്രാജ് ഇടുക്കി കരിമണല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം മോട്ടോര്‍ സൈക്കിള്‍ ഓടിച്ച കേസിലെ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ് എച്ച് ഒ സുജിത്ത് പി എസ്, ജി എസ് ഐ മാരായ സുജിത്ത് കുമാര്‍ പി എസ്, ജെസ്റ്റിന് കെ വി, സി പി ഒ മാരായ സച്ചിന്, അനന്തുമോന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍