പൂതംകുളം- ചന്തക്കുന്ന് റോഡ് വികസനം; കാന പണി തകൃതി
ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്ത് കാനപണി പുരോഗമിക്കുന്നു.
ജനുവരിയില്‍ കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ടിപി
ഇരിങ്ങാലക്കുട: ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡ് കോണ്‍ക്രീറ്റിടല്‍ തിരക്കിട്ട് നടക്കുമ്പോഴും ഇരിങ്ങാലക്കുട പൂതക്കുളം- ചന്തക്കുന്ന് റോഡുനിര്‍മാണം കഴിയുമോയെന്ന് ആശങ്ക. കാന പണി തകൃതിയായി നടക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളില്‍ റോഡ് ഏഴ് മീറ്ററില്‍ കോണ്ക്രീറ്റിടുമ്പോള് ഏറെ തിരക്കേറിയ പൂതംകുളം ചന്തക്കുന്ന് റോഡ് 17 മീറ്ററിലാണ് വികസിപ്പിക്കുന്നത്.
14 മീറ്ററിലാണ് കോണ്‍ക്രീറ്റിടല്‍. ഇതിനായി കെഎസ്ടിപി പുതുക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റ് സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ബാങ്കും അംഗീകാരം നല്‍കിയതിനുശേഷമാണ് പണി ആരംഭിച്ചത്. റോഡിന്റെ ഇരുവശത്തുനിന്നും പൊന്നുംവില നല്‍കിയാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാണ്. 2021 ഫെബ്രുവരിയില്‍ അന്നത്തെ എംഎല്‍എയായിരുന്ന കെ.യു. അരുണനാണ് റോഡ് വികസനത്തിനുള്ള കല്ലിട്ടത്.
11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ- ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിടാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പിന്നീടാണ് റോഡ് പൊതുമരാമത്തുവകുപ്പ് കെഎസ്ടിപിക്ക് കൈമാറിയത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി 2023- ലാണ് 17 മീറ്ററില്‍ റോഡുവികസനത്തിനായി മനവലശേരി- ഇരിങ്ങാലക്കുട വില്ലേജുകളിലായി 0.7190 ഹെക്ടര്‍ ഭൂമി ഇരുവശത്തുനിന്നുമായി ഏറ്റെടുക്കാന്‍ തുടങ്ങിയത്.
2024 ജൂലായ് 15-ന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിക്കുകയും ചെയ്തു. അന്ന് നൂറുദിവസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, അതിനുശേഷം തുടര്‍പ്രവര്‍ത്തനങ്ങളോ നടന്നില്ല. പിന്നീട് മറ്റ് സ്ഥലങ്ങളില്‍ പണി പൂര്‍ത്തിയായശേഷമാണ് ആരംഭിച്ചത്. 17 മീറ്റര്‍ വീതിയില്‍ 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടുകൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. 2026 ജനുവരി അവസാനത്തോടെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് കെഎസ്ടിപി കരുതുന്നത്. ശേഷിക്കുന്നവ പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ റോഡ് പൂര്‍ണ്ണമായും തുറന്നുകൊടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അവര്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടന ചിലവിലേക്കായി പ്രവാസി സംഭാവന നല്കിയ തുക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലും കിടക്കയും നല്കി
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം നടത്തി
ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലകുടയില്‍ സംഘടിപ്പിച്ചു