സര്‍ദാര്‍@150 ദേശീയ ഏകതാ പദയാത്ര: കേരളത്തില്‍ നിന്ന് സര്‍ദാര്‍ യംഗ് ലീഡറായി ക്രൈസ്റ്റിന്റെ പി.എ. ഹരിനന്ദന്
പി.എ. ഹരിനന്ദന്.
ഇരിങ്ങാലക്കുട: കേന്ദ്ര യുവജനകാര്യകായികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മേര യുവ ഭാരത് (മൈയ് ഭാരത് ) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സര്‍ദാര്‍@150 ദേശീയ പദയാത്രയ്ക്കായി കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക സര്‍ദാര്‍ യംഗ് ലീഡറായി ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് പ്രവര്‍ത്തകനും ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയുമായ പി.എ. ഹരിനന്ദന് തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയവും മേര യുവ ഭാരത് (മൈയ് ഭാരത് ) ചേര്‍ന്ന് നടത്തിയ ദേശീയ സെലക്ഷന് പ്രക്രിയയിലൂടെയാണ് പി.എ. ഹരിനന്ദന് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായ രണ്ടു മാസത്തെ ദേശീയ പ്രവര്‍ത്തന പരമ്പരയുടെ ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ഏകതയും അഖണ്ഡതയും ഉറപ്പാക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച നിര്‍ണായക പങ്ക് യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയും, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശം സമൂഹത്തിന്റെ താഴെതട്ടിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ദേശീയ ക്യാമ്പയിന്റെ ലക്ഷ്യം.
ഭരണഘടനാ ദിനത്തില്‍ സര്‍ദാറിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കരംസദ് നിന്നും കേവാദിയിലെ ഏകതാ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) വരെ 152 കിലോമീറ്റര്‍ ദൂരം വരെ ദേശീയ പദയാത്ര നടത്തുന്നത്. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ഗുജറാത്ത് മുഖ്യമന്ത്രി, വിവിധ സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, യുവജന സംഘടനകളുടെ ദേശീയ നേതൃത്വം എന്നിവരും വിവിധ ദിവസങ്ങളില്‍ പങ്കുചേരും.


ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍