ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
ഫഹദ് (32).
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കിടയില്‍ ഇരിങ്ങാലക്കുടയില്‍ വന്‍ രാസലഹരി വേട്ട. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതിമാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവില്‍ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പില്‍ വീട്ടില്‍ ഫഹദ് (32)നെ അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറില്‍ തൃശൂര്‍ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാന്‍സാഫ് സംഘത്തിനെ രഹസ്യവിവരത്തില്‍ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ മനുഷ്യജീവന് അപകടംവരത്തക്കവിധം കാര്‍ ഓടിച്ച കേസിലെ പ്രതിയാണ്.
മയക്കുമരുന്ന് വിതരണശൃഖലയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്ഐ ഇ.യു. സൗമ്യ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത്, ഡാന്‍സാഫ് അംഗങ്ങളായ ജിഎസ്ഐമാരായ സതീശന് മടപ്പാട്ടില്‍, കെ. ജയകൃഷ്ണന്, സി.ആര്. പ്രദീപ്കുമാര്‍, പി.എം. മൂസ, വി.യു. സില്‍ജോ, സൂരജ് വി. ദേവ്, ഷൈന്‍, എഎസ്ഐ മാരായ ലിജു ഇയ്യാനി, എ.യു. റെജി, എം. ജെബിനു, ഷിജോ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.


ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സര്‍ദാര്‍@150 ദേശീയ ഏകതാ പദയാത്ര: കേരളത്തില്‍ നിന്ന് സര്‍ദാര്‍ യംഗ് ലീഡറായി ക്രൈസ്റ്റിന്റെ പി.എ. ഹരിനന്ദന്