ക്രിസ്തുമസ് നക്ഷത്ര നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച എല്‍ഇഡി നക്ഷത്രങ്ങള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രിസ്തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്‍ഇഡി നക്ഷത്രങ്ങളുടെ നിര്‍മാണവും വിതരണവും നടത്തി. ഫിസിക്സ് വിഭാഗത്തിന്റെ സ്കില്‍ ഡെവലപ്പ്മെന്റ് ട്രൈനിങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി എല്‍ഇഡി നക്ഷത്ര നിര്‍മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു.
പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളര്‍ത്തുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. ഫിസിക്സ് വിഭാഗം മേധാവി സി.എ. മധുവിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നക്ഷത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നു. കോളജ് പരിസരത്തിലുള്ള വീടുകളില്‍ സൗജന്യമായി നക്ഷത്ര വിതരണവും നടത്തി.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍