സബ് ജൂനിയര്‍ ഓള് കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ അസോസിയേഷന് ക്രൈസ്റ്റ് അക്ക്വാറ്റിക് ഷട്ടില്‍ അക്കാഡമിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പതിനഞ്ചു വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഡബ്ബിള്‍സ് വിഭാഗത്തില്‍ ജേതാക്കളായ ഹെര്‍മാസ് ഷൈജു, പി.വി ആദിഷ് എന്നിവര്‍ക്ക് കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്് ജോസ് സേവ്യര്‍ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ അസോസിയേഷന് (എജികെബിഎ) ക്രൈസ്റ്റ് അക്ക്വാറ്റിക് ഷട്ടില്‍ അക്കാഡമിയുമായി ചേര്‍ന്ന് സബ് ജൂനിയര്‍ ഓള് കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് അക്ക്വാറ്റിക് ഷട്ടില്‍ അക്കാഡമിയില്‍ സംഘടിപ്പിച്ചു. കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്് ജോസ് സേവ്യര്‍ പുരസ്കൈാരങ്ങള് വിതരണം ചെയ്തു. തൃശൂര്‍ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ്് എം.പീറ്റര്‍ ജോസഫ്, അഖില്‍ ബാബു, ചീഫ് കോച്ച് എജികെബിഎ പുഷ്പാംഗദന് എന്നിവര്‍ സംസാരിച്ചു.
പതിനഞ്ചു വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ കെ.വി ശ്രീരാഗ് തൃശൂര്‍, പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ വി. കാതറിന് ജോസ് തൃശൂര്‍, പതിമൂന്ന് വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ഹാഡി ഹംദാന്‍ കോഴിക്കോട്, പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ നിയ സന്തോഷ് എറണാകുളം, പതിനൊന്ന് വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ഇഷാന് ദേവ് എ കണ്ണൂര്‍, പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ എ.ശിവഗംഗ കൊല്ലം, പതിനഞ്ചു വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഡബ്ബിള്‍സ് വിഭാഗത്തില്‍ ഹെര്‍മാസ് ഷൈജു, പി.വി ആദിഷ് തൃശൂര്‍, പെ ണ്‍കുട്ടികളുടെ ഡബ്ബിള്‍സ് വിഭാഗത്തില്‍ കാതറിന് ജോസ്,റേച്ചല്‍ മില്ട്ടന് തൃശൂര്‍, പതിമൂന്ന് വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഡബ്ബിള്‍സ് വിഭാഗത്തില്‍ എഡ്ലിന് തോമസ്, ആസ്ട്രിഡ് ജോസഫ് എറണാകുളം, പെണ്‍കുട്ടികളുടെ ഡബ്ബിള്‍സ് വിഭാഗത്തില്‍ ആദിത്യ രജീഷ്, അലീസിയ തൃശൂര്‍ എന്നിവരാണ് ജേതാക്കളായത്.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍