ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും: ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കടന്നല് കുത്തേറ്റു
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും വളര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിനു ചുറ്റും വലിയ രീതിയില്‍ പുല്ലും കാടും വളര്‍ന്ന നിലയില്‍. ഇതിനിടയില്‍ കടന്നല് കൂടുകളും ഉണ്ടെന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. രാവിലെ സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തുന്ന മോര്‍ണിംഗ് ക്രിക്കറ്റ് ടീമിലെ പലര്‍ക്കും കടന്നല് കുത്തേല്‍ക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇതുവരെ അഞ്ചോളം പേര്‍ക്കാണ് കടന്നല് കുത്തേറ്റത്. സ്കൂള്‍ തുറന്നതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കായിക വിനോദങ്ങള്‍ക്കായി ഈ ഗ്രൗണ്ടിനെ ആശ്രയിക്കുന്നത്. കാടുപിടിച്ച നിലയില്‍ ഗ്രൗണ്ട് തുടരുന്നത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കടന്നലുകള്‍ക്ക് പുറമെ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രൗണ്ടിന് ചുറ്റുമുള്ള പുല്ലും കാടും അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും കടന്നല് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍