നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പടിയൂര്‍ കെട്ടുച്ചിറയില്‍ അപകടത്തില്‍പ്പെട്ട കാര്‍.
ഇരിങ്ങാലക്കുട: പടിയൂര്‍ കെട്ടുച്ചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

അപകടത്തില്‍ കാര്‍ എതിര്‍ദിശയില്‍ വന്നിരുന്ന അഡ്വ. വി.എസ്. സുനില്‍കുമാറും മകനും സഞ്ചരിച്ച ബൈക്കിലും അധ്യാപിക വിഞ്ചു ഓടിച്ച സ്കൂട്ടറിലും ഇടിച്ചു. തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതോടെ പോസ്റ്റ് ഒടിഞ്ഞുവീണു. ഒടിഞ്ഞ പോസ്റ്റ് ഇതുവഴി വന്ന ഓട്ടോറിക്ഷയ്ക്ക് തൊട്ടുമുന്നിലായി വീണതിനാല്‍ വലിയ അപകടം ഒഴിവായി. പൊട്ടിവീണ വൈദ്യുതി കമ്പികള്‍ക്കിടയില്‍ നിന്ന് ബൈക്ക് യാത്രികരും ഓട്ടോറിക്ഷയിലുണ്ടായിരുന്നവരും ഗര്‍ഭിണി ഉള്‍പ്പടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപകടത്തില്‍ പരിക്കേറ്റ അധ്യാപിക വിഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം
നന്മ മേഖലാ കണ്വെന്ഷന് നടത്തി