ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തിവരുന്ന പ്രതിഷേധ പരിപാടി സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പൊറത്തിശേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തിവരുന്ന പ്രതിഷേധം ഏഴാം വാരത്തിലേക്ക് കടന്നു. പ്രതിഷേധ പരിപാടികള്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.സി. ജോജി അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ ബാബു പാലക്കല്‍, സിന്ധു ഗിരീഷ്കുമാര്‍, ശോഭനന് പുളിയത്ത്പറമ്പില്‍, കുമാരന് പെരിങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഉണ്ണികൃഷ്ണന് സ്വാഗതവും പ്രഭാകരന് വടാശേരി നന്ദിയും രേഖപ്പെടുത്തി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ അനധികൃത മദ്യശാല ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി