യാത്രാവരുമാനം ജീവകാരുണ്യത്തിന്; വൃക്ക രോഗിയായ യുവതിക്ക് ദേവമാതാ ബസിന്റെ കരുതല്‍
വൃക്ക രോഗിയായ യുവതിയുടെ ചികിത്സാര്‍ഥം നടത്തിയ കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
കാറളം: ഇരു വൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സയ്ക്ക് സഹായഹസ്തവുമായി ബസുടമയുടെ മാതൃകാപരമായ സ്നേഹസ്പര്‍ശം. കാറളം ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ദേവമാതാ ബസിന്റെ ഉടമ കുരുതുകുളങ്ങര ആന്റോയാണ് കഴിഞ്ഞ ഒരു ദിവസത്തെ കളക്ഷന്‍ തുക മുഴുവന്‍ ചികിത്സക്കായി നല്‍കിയത്. കാറളം സ്വദേശിനി വി.എ. ഷെറീനയുടെ ചികിത്സയ്ക്കായാണ് ദേവമാതാ ബസ് കാരുണ്യയാത്ര നടത്തിയത്. ഷെറീനയുടെ അമ്മ ഐഷാബിയാണ് മകള്‍ക്ക് വൃക്ക ദാനം ചെയ്യുന്നത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ് ഈ സഹായം. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയന്, ചികിത്സ സഹായ നിധി കണ്‍വീനര്‍ കെ.ബി. ഷമീര്‍, പഞ്ചായത്ത് അംഗങ്ങളായ അനീഷ് ശശിധരന്, പ്രീത, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീകുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
അവശനിലയില്‍ കണ്ടെത്തിയ കുറുനരിയെ പിടികൂടി രക്ഷപ്പെടുത്തി