കാത്തിരുന്ന് കാത്തിരുന്ന് എത്രനാള്‍ കാത്തിരിക്കണം
മാപ്രാണം സെന്ററില്‍ നിര്‍മിച്ചിട്ടുള്ള മേല്‍ക്കൂരയില്ലാത്ത ബസ് കാത്തിരിപ്പുകേന്ദ്രം.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് മേല്‍ക്കൂരയില്ല, വെയിലത്തും മഴയത്തും കാത്തിരുന്ന് തളര്‍ന്ന് യാത്രക്കാര്‍
ഇരിങ്ങാലക്കുട: ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാല്‍ വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ കുടപിടിച്ചുനില്ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും മേല്‍ക്കൂര സ്ഥാപിക്കാത്തതിനാല്‍ യാത്രക്കാര്‍ വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ കുടയെ ആശ്രയിക്കേണ്ടിവരുന്നത്. റോഡ് കോണ്ക്രീറ്റിടലിന്റെ ഭാഗമായി സംസ്ഥാനപാതയില്‍ 19 സ്ഥലങ്ങളിലാണു പുതിയ കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
റോഡുവികസനത്തിനായി നേരത്തേയുണ്ടായിരുന്ന ബസ് സ്റ്റോപ്പുകള്‍ പൊളിച്ചുനീക്കിയ ചില സ്റ്റോപ്പുകളുടെ സ്ഥാനത്തടക്കമാണു പുതിയവ പണിതത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും മേല്‍ക്കൂര സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വൈകുന്നത് ഉത്തരവാദിത്വപ്പെട്ടവരുടെ കടുത്ത അനാസ്ഥയാണെന്നും മാടായിക്കോണം ഗ്രാമവികസനസമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന് കിഴുത്താണി പറഞ്ഞു. അതേസമയം 19 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ മേല്‍ക്കൂരയ്ക്കാവശ്യമായ ഷീറ്റുകള്‍ പുറത്തുനിന്നാണ് കൊണ്ടുവരുന്നതെന്നും അതാണ് കാലതാമസം വന്നതെന്നും കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ആവശ്യമായ ഷീറ്റുകള്‍ എത്തിയിട്ടുണ്ട്. ഉടന്‍തന്നെ അവ തയ്യാറാക്കി സ്റ്റോപ്പുകള്‍ക്കു മുകളില്‍ സ്ഥാപിക്കുമെന്നും കെഎസ്ടിപി വ്യക്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
അവശനിലയില്‍ കണ്ടെത്തിയ കുറുനരിയെ പിടികൂടി രക്ഷപ്പെടുത്തി
ഫിഫ വേള്‍ഡ് കപ്പ് 2026: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ആരവം സംഘടിപ്പിച്ചു