ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
ലോകകപ്പ് വേദിയില്‍ ഫിഫ വളണ്ടിയറായി പങ്കെടുക്കുന്ന ഇരിങ്ങാലക്കുട സ്വദേശി ലോജോ കോലങ്കണ്ണി.
ഇരിങ്ങാലക്കുട: ലോക ഫുട്ബോളിന്റെ മഹാമേളയ്ക്ക് വേദിയാകുന്ന യുഎസ്എയിലെ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുടക്കാരന്റെ സാന്നിധ്യം. ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഔദ്യോഗിക വളണ്ടിയര്‍മാരുടെ സംഘത്തില്‍ ഇടം നേടി ലോജോ കോലങ്കണ്ണി നാടിന്റെ അഭിമാനമായി. ഫിഫയുടെ ഔദ്യോഗിക യൂണിഫോം അണിഞ്ഞ് ലോസ് ആഞ്ചലസ്സിലെ ഇങ്കിള്‍വുഡ് സോഫി സ്റ്റേഡിയത്തിലാണ് ലോജോ ലോകകപ്പ് സേവനത്തിനെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 5.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പരാഗ്വേയുടെ പതാകയുമായി വളണ്ടിയര്‍മാരുടെ നേതൃനിരയിലും ലോജോ ഉണ്ടാകും.
തുടര്‍ന്ന് രാവിലെ 6.30 ന് യുഎസ്എയും പരാഗ്വേയും തമ്മിലുള്ള ആദ്യ മത്സരം ഇതേ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ചിറമ്മല്‍ കോലങ്കണ്ണി ലോന ഏല്യ ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമനാണ് ലോജോ. കേരളത്തിലെ ആദ്യ എംസിഎ ബാച്ചിലെ 30 പേരില്‍ ഒരാളായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഐടി രംഗത്തേക്ക് കടന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം യുഎസ്എയിലെ ലോസ് ആഞ്ചലസിലാണ് താമസം. ലോകകപ്പ് വേദിയില്‍ ഔദ്യോഗിക ചുമതലയുമായി ഇറങ്ങുന്ന ലോജോ, പ്രവാസത്തിനിടയിലും സ്വന്തം നാടിന്റെ പേര് ലോക വേദിയില്‍ ഉയര്‍ത്തുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു