സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെയും വിവിധ സംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം പരിപാടി കലാമണ്ഡലം കല്പിത സര്‍വ്വകലാശാല ഭരതനാട്യം പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആര്.എല്‍.വി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെയും വിവിധ സംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്എസ് ഹാളില്‍ കലാമണ്ഡലം കല്പിത സര്‍വ്വകലാശാല ഭരതനാട്യം പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആര്.എല്‍.വി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വത്സലകുമാരി അധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതി അംഗം ഡോ. പി.യു. മൈത്രി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണന്, ടി.കെ. മീരാഭായി, ഇ.കെ. ഡേവിസ്, കെ.കെ. കസീമ, അഡ്വ. സി.കെ. ഗോപി എന്നിവര്‍ സംസാരിച്ചു. അഡ്വ. പി. മോഹന്‍ദാസ് സ്വാഗതവും പ്രിയന് ആലത്ത് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു