വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാജ്യോതി വിശ്വാസപരിശീലന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ വച്ച് സംഘടിപ്പിച്ച ടെഡ് ഫെസ്റ്റ 2026 (ടീച്ചേഴ്സ് എംപവറിംഗ് ഡേ) ഇരിങ്ങാലക്കുട രൂപത മതബോധന അധ്യാപകരുടെ സംഗമത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരി തെളിയിക്കുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമീപം.
തൃശൂര്‍: വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, അറിവ് തിരിച്ചറിവിന്റെ കളരി ആക്കാനുള്ള മേഖലയാണ് മതബോധനം. ജീവിതസാക്ഷ്യം കൂടാതെയുള്ള മതബോധനം അധരവ്യായാമമാണെന്നും ഇടവകയെ വിശ്വാസത്തില്‍ പടുത്ത് ഉയര്‍ത്താനുള്ള വികാരിയുടെ കൂട്ടുപങ്കാളികളാണ് മത അധ്യാപകരെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാജ്യോതി വിശ്വാസപരിശീലന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ വച്ച് സംഘടിപ്പിച്ച രൂപതയിലെ 141 ഇടവകകളിലെയും മതബോധന അധ്യാപകരെ ഒരുമിപ്പിക്കുന്ന ടെഡ് ഫെസ്റ്റ് 2026 (ടീച്ചേഴ്സ് എംപവറിംഗ് ഡേ) ഇരിങ്ങാലക്കുട രൂപത മതബോധന അധ്യാപകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞുങ്ങള്‍ നോക്കി കാണുന്ന കണ്ണാടിയാണ് മതാധ്യാപകര്‍, വ്യാഖ്യാനം കൂടാതെ കുട്ടികള്‍ക്ക് മനസിലാക്കാനുള്ള ജീവിതശൈലി മത അധ്യാപകര്‍ക്ക് ഉണ്ടാകണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സംഗമത്തില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന രംഗത്തെ സമകാലിക വെല്ലുവിളികളെ നേരിടാനും കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസജീവിതത്തെ കൂടുതല്‍ ഫലപ്രദമായി നയിക്കാനും അധ്യാപകര്‍ പ്രാപ്തരാകണമെന്നും അതിന് വിശ്വാസപരിശീലകര്‍ സുവിശേഷത്തില്‍ ആനന്ദം കണ്ടെത്തണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനകര്‍മ്മം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടപ്പുറം രൂപത വൈദികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫാ. ഡയസ് ആന്റണി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. വികാരി ജനറാള്‍മാരായ മോണ്‍ ജോസ് മാളിയേക്കല്‍, മോണ്‍ ആന്റു ആലപ്പാട്ട്, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ്, അഭിഭാഷകയും അഞ്ച് മക്കളുടെ അമ്മയുമായ അഡ്വ. റീനു വിമല്‍, മരിയ അല്‍ഫോസ റെജു തുടങ്ങിയവര്‍ ഈ സംഗമത്തില്‍ വിശിഷ്ടാതിഥികളായിരുന്നു. സമാപന സമ്മേളനത്തില്‍ വച്ച് സംഗമത്തിന്റെ സുവനീര്‍ സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത് പ്രകാശന ചെയ്തു. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ സന്ദേശം നല്കി.
ബെസ്റ്റ് മതബോധന യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് ദാനവും എ ഗ്രേഡ് സ്വന്തമാക്കിയ മതബോധന അധ്യാപകര്‍ക്കുള്ള സമ്മാനദാനവും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. മ്യൂസിക് മിനിസ്ട്രി, ഡാന്‍സ് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഗമത്തിന് കൂടുതല്‍ ഉണര്‍വ് നല്കി. മൂവായിരത്തിലധികം മതബോധന അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു. രൂപതയിലെ എല്ലാ മതബോധന അധ്യാപകരും ഈ മഹാസംഗമത്തില്‍ സജീവമായി പങ്കുചേര്‍ന്ന് വിശ്വാസ വിദ്യാഭ്യാസത്തിന്റെ മഹത്തായ ദൗത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന രീതിയില്‍ സംഗമത്തെ മാറ്റിയെടുക്കുന്നതിനായി രൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, ഫൊറോന വികാരിമാര്‍, ഫൊറോന ഡയറക്ടര്‍മാര്‍, മതബോധന ആനിമേറ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
ഫിഫ ലോകകപ്പ് ആവേശത്തില്‍ സെന്റ് ജോസഫ്സ് കോളജ്