യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
നിയാസ്.
ഇരിങ്ങാലക്കുട: ഷിഗെല്ല ബാധിച്ച് മാപ്രാണം സ്വദേശിയായ യുവാവ് മരണപ്പെട്ടതായി സ്ഥിരീകരണം. മാപ്രാണം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന ചെമ്പോത്തുംപറമ്പില്‍ അബ്ദുറഹ്മാന് മകന് അബ്ദുള്‍ ജമാല്‍ നിയാസ് (43) ആണ് മരിച്ചത്. തൃക്കൂര് വില്ലേജ് ഓഫീസിലെ ജീവനക്കാരനാണ്. ഏറെ നാളായി കൊടകര വാട്ടേക്കാട് ഭാര്യ വീടിനു സമീപം വാടകക്കാണ് താമസം. വയറുവേദനയും വയറിളക്കവും ശര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ചികിത്സക്കായി കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരാവസ്ഥയിലാവുകയും പെട്ടന്ന് മരണപ്പെടുകയും ചെയ്തു.
ഇതു സംബന്ധിച്ച് വീട്ടുകാര്‍ ആശുപത്രിക്കെതിരെ പരാതി നല്കി. ഇതെത്തുടര്‍ന്ന് കൊടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് വിടുകയായിരുന്നു. പരിശോധനകളുടെയും പരിശോധനാഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് രോഗിക്ക് ഷിഗെല്ല രോഗം ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്. സംസ്കാരം ഞായറാഴ്ച്ച രാത്രി 7.30ന് കാട്ടുങ്ങചിറ ജുമാ മസ്ജിദില്‍ നടത്തി. മൃതദേഹം വീട്ടില്‍ അല്പനേരം മാത്രമേ പൊതു ദര്‍ശനത്തിനായി വച്ചിരുന്നുള്ളു. ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ: നികിത. മക്കള്‍: റഹാന്, റയാന്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍