പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
ആളൂര്‍: പോലീസ് ജീപ്പും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്. ആളൂര്‍ ആനത്തടം സ്വദേശികളായ പീണിക്കപറമ്പില്‍ രാജുവിന്റെ മകന് ജൂവിന് (16), തയ്യില്‍ പ്രദീപിന്റെ മകന് അനന്തകൃഷ്ണന് (16) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.45 ഓടെ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ പോലീസിന്റെ ഡാന്‍സാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പിടിച്ചാണ് അപകടം നടന്നത്. കദളിച്ചിറ ഭാഗത്ത് സ്കൂട്ടര്‍ വലത്തോട്ട് തിരിയുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പോലീസ് ജീപ്പ് ഇടിച്ചുകയറിയതായാണ് നാട്ടുകാര്‍ പറയുന്നത്.
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ഇരുവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജൂവിനെ എറണാകുളത്തെ രാജഗിരി ആശുപത്രിയിലും അനന്തകൃഷ്ണനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അപകടസമയത്ത് പോലീസ് ജീപ്പ് അമിതവേഗത്തിലായിരുന്നുവെന്നും വാഹനമോടിക്കുന്നതില്‍ അശ്രദ്ധ ഉണ്ടായിരുന്നുവെന്നും നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ഉന്നത പോലീസ് സംഘം സംഭവ സ്ഥവലത്ത് എത്തി പരിശോധന നടത്തിയിരുന്നു. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി