ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
പ്രണവ് (25), അഖില്‍ (21), ജിഷ്ണു (30).
ഇരിങ്ങാലക്കുട: സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടില്‍ വീട്ടില്‍ പ്രണവ് (25), കൊരുമ്പിശേരി സ്വദേശി തറയില്‍ വീട്ടില്‍ അഖില്‍ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് പോലീസ് ആദ്യം പിടികൂടിയത്.
ഇവരില്‍ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ കണ്ടെടുത്തു. പ്രണവിന് എംഡിഎംഎ നല്‍കിയത് എടക്കുളം (സോള്‍വന്റ് കമ്പനിക്കടുത്ത്) സ്വദേശിയായ പാച്ചേരി വീട്ടില്‍ ജിഷ്ണു (30) ആണെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ദിലീഷ്, എസ്ഐമാരായ അനുജോസ്, പാട്രിക്, സിസിപിഒമാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി