ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും തൃശൂര്‍ റൂറല്‍ പോലീസും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും തൃശൂര്‍ റൂറല്‍ പോലീസും ചേര്‍ന്ന് മാറ്റത്തിന്റെ കാറ്റ് എന്ന പേരില്‍ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിച്ചു. ചടങ്ങില്‍ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ഡോ. സ്റ്റാലിന് റാഫേല്‍, വീണ സാനി തുടങ്ങിയ അധ്യാപകരും കോളജ് യൂണിയന്, എന്‍സിസി, എന്‍എസ്എസ്, സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍, വിദ്യാര്‍ഥി വളണ്ടിയര്‍മാര്‍ എന്നിവരും ചേര്‍ന്നാണ് പരിപാടി ഏകോപിപ്പിച്ചത്. എന്‍സിസി കേഡറ്റുകളും സ്പോര്‍ട്സ് ക്ലബ് വിദ്യാര്‍ഥികളും ചേര്‍ന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രണ്ടായിരത്തോളം വിദ്യാര്‍ഥിനികള്‍ അണിനിരന്നു നടത്തിയ എയ്റോബിക്സ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളുടെ തെരുവുനാടകവും ശ്രദ്ധേയമായി. ചടങ്ങിന്റെ സമാപനത്തില്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ചൊല്ലികൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ഥിനികള്‍ ഏറ്റു ചൊല്ലി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ തന്നെ പരിശീലകര്‍; ക്രൈസ്റ്റ് കോളജില്‍ ഏണ് വൈല് ലേണ്‍ പദ്ധതിക്ക് തിളക്കം
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിന് കൊടികയറി
ഓപ്പറേഷന് തൂഫാന്; കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
സിഐഎസ്സിഇ ഡി സോണ്‍ നീന്തല്‍ മത്സരം: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്