ഓപ്പറേഷന് തൂഫാന്; കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
പ്രതി ഷിഹാബ്.
കാട്ടൂര്‍: സ്കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തിവന്നയാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ സിഗരറ്റ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്സ് ആക്ടിന് പുറമെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ബാബു ജോര്‍ജ്ജ്, ജിഎസ്ഐ സുധീര്‍, ജിഎഎസ്ഐ ധനേഷ്, മിനി, എസ്സിപിഒ മുഹമ്മദ് ഷൗക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ തന്നെ പരിശീലകര്‍; ക്രൈസ്റ്റ് കോളജില്‍ ഏണ് വൈല് ലേണ്‍ പദ്ധതിക്ക് തിളക്കം
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി
സിഐഎസ്സിഇ ഡി സോണ്‍ നീന്തല്‍ മത്സരം: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്