സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സംവാദത്തില്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ച് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ദനഹ ബുള്ളറ്റിന് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംവാദം സംഘടിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സംവാദം ഉദ്ഘാടനംചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ശാക്തീകരണം എന്ന വിഷയത്തില്‍ സഹൃദയ ലൂമന്‍ സിവില്‍ സര്‍വീസ് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിജോ വാകപ്പറമ്പില്‍, യുവജന ശാക്തീകരണവും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആന്ലിന് ആലപ്പാട്ട്, രാഷ്ട്രീയ ശാക്തീകരണം എന്ന വിഷയത്തില്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആന്‍ സെബാസ്റ്റ്യനും വിഷയാവതരണംനടത്തി.
ദീപിക സീനിയര്‍ സബ്എഡിറ്റര്‍ സെബി മാളിയേക്കല്‍, അഡ്വ. കെ.ജെ. ജോണ്സണ്, ക്രൈസ്റ്റ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.വൈ. ഷാജു കാവുങ്ങല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മോഡറേറ്റര്‍മാരായി. കത്തീഡ്രല്‍ അസി.വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, പ്രഫ. ഇ.എം. തോമസ്, ആന്ഡേഴ്സണ് കെ. പോള്‍, ജെസി ജെയിംസ്, സിജു തെക്കിനിയത്ത്, സിസ്റ്റര്‍ റോസ് ജോ സിഎംസി, അഡ്വ.എം.എം. ഷാജന്, ടെല്‍സണ്‍ കൊട്ടോളി എന്നിവര്‍ സംസാരിച്ചു. സാബു ജോര്‍ജ് ചെറിയാടന്‍ സ്വാഗതവും ദനഹ ബുള്ളറ്റിന് ചീഫ് എഡിറ്റര്‍ ജോയ് കാവുങ്ങല്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി