സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അസോസിയേഷന് പരിപാടി അമേരിക്ക ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ക്രിട്ടിക്കല്‍ സ്റ്റഡീസിലെ അസോ. പ്രഫസര്‍ എമിറിറ്റസ് ശ്രീദേവി മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം ഇംഗ്ലീഷ് അസോസിയേഷന് ഉദ്ഘാടനം കോളജ് റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ നടന്നു. അമേരിക്ക ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ക്രിട്ടിക്കല്‍ സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസര്‍ എമരിറ്റസ് ശ്രീദേവി മേനോന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
കഥ പറയുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ പ്രഫ. ശ്രീദേവി മേനോന് വിദ്യാര്‍ഥികളില്‍ ആശയവിനിമയശേഷിയും സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ത്തുന്നതിന് കഥ പറച്ചിലിന്റെ സംസ്കാരം തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി സംസാരിച്ചു. ചരിത്രത്തിലിടം പിടിക്കാത്ത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് കഥകള്‍ അവരുടെ സാംസ്കാരിക സ്മൃതികള്‍ സംരക്ഷിക്കുവാനുള്ള ഉപാധികളാണ്. ചരിത്രങ്ങള്‍ മാറ്റിയെഴുതപ്പെടുന്ന കാലത്ത് ചരിത്രത്തിന്റെ വ്യക്തിപരമായ അടയാളപ്പെടുത്തലിന് കഥകള്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. സാജോ ജോസ് സ്വാഗതവും ഇംഗ്ലീഷ് അസോസിയേഷന് സെക്രട്ടറി ജെയിന് മരിയ ജോസ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൃക്കരോഗികള്‍ക്ക് സാന്ത്വനമായി സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി
ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
ദന്തശുചിത്വം: ബ്രെയ്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി
വയര്മെന്മാര്ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി