വയര്മെന്മാര്ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വൈദ്യുതി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ വയര്മെന്മാരും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍മാരും സമൂഹത്തിന്റെ സുരക്ഷയിലും ക്ഷേമത്തിലും വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് വഹിക്കുന്നതെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. ഇരിങ്ങാലക്കുട വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സുരക്ഷയെക്കുറിച്ച് ആവശ്യമായ ബോധവല്‍ക്കരണം നല്‍കുക, പുതിയ സാങ്കേതികവിദ്യകളും സുരക്ഷാ രീതികളും നിരന്തരം പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക, സുരക്ഷിതമായ വൈദ്യുതി ഉപയോഗം ഉറപ്പാക്കുക എന്നതും ഒരു തൊഴിലിന്റെ മാത്രം കടമയല്ല സമൂഹത്തോടുള്ള ഒരു വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എം.കെ. ഈനാശു അധ്യക്ഷത വഹിച്ചു. ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. മുരളി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കെഎസ്ഇബി എഇ കെ.ടി. ബാബു ക്ലാസെടുത്തു. നഗരസഭ കൗണ്‍സിലര്‍ രമീള സതീശന് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കെ.വി. ശശീന്ദ്രന്, എന്‍.എ. രജീഷ്, സി.എന്‍. പ്രദീപ്കുമാര്‍, പി.എ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൃക്കരോഗികള്‍ക്ക് സാന്ത്വനമായി സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി
ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
ദന്തശുചിത്വം: ബ്രെയ്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി