നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
നേത്രരാഗ ശില്‍പ്പശാല പരമ്പരയില്‍ കൂടിയാട്ടം കലാകാരി കപില വേണു അവതരിപ്പിച്ച ശങ്കരാചാര്യരുടെ സൗന്ദര്യലഹരി പ്രഥമ ശ്ലോകത്തിലെ ഭാഗങ്ങള്‍.
ഇരിങ്ങാലക്കുട: ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക തലങ്ങളെ വിശദീകരിക്കുന്ന മഹത്തായ കൃതിയാണെങ്കില്‍, നടരാജനായ പരമശിവനുമായി ബന്ധപ്പെടുത്തി കാണുന്ന വിജ്ഞാന ഭൈരവ തന്ത്രം അഭിനയത്തിന്റെ ആന്തരികവും ആത്മീയവുമായ ലോകത്തേക്കുള്ള വാതായനമാണെന്ന് അഭിനയഗുരു വേണുജി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച നേത്രരാഗശില്പ്പശാല പരമ്പരയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയം കേവലം ശരീരചലനങ്ങളുടെയും ഭാവപ്രകടനങ്ങളുടെയും സമാഹാരമല്ലെന്നും ശരീരത്തിന്റെയും മനസിന്റെയും ബോധത്തിന്റെയും ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന ആത്മീയാനുഭവമാണെന്നും വേണുജി ചൂണ്ടിക്കാട്ടി. സാംസ്കാരിക പ്രവര്‍ത്തകനും മാനേജ്മെന്റ് വിദഗ്ധനുമായ കെ. അജയകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

81ാം വയസിലും പുതിയൊരു കലാസംരംഭത്തിന് തുടക്കം കുറിച്ച വേണുജിയെ രാജീവ് മേനോന് അഭിനന്ദിച്ചു. വേണുജി ആവിഷ്കരിച്ച നവരസ സാധന ഇതിനകം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതായി കലാനിരൂപകന് പ്രഫ. ജോര്‍ജ്ജ് എസ്. പോള്‍ പറഞ്ഞു. ഇന്ത്യന്‍ അഭിനയപാരമ്പര്യത്തിലെ നവരസ സങ്കല്‍പ്പത്തെ ആന്തരികാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന വേണുജിയുടെ അന്വേഷണങ്ങള്‍ കലാലോകത്തിന് പുതിയ ചിന്തകള്‍ക്ക് വഴിയൊരുക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കൂടിയാട്ടം കലാകാരി കപില വേണു, ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ പ്രഥമ ശ്ലോകത്തിന്റെ അഭിനയസാധ്യതകള്‍ വേദിയില്‍ അവതരിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം നേടിയ ഉഷാ നങ്ങ്യാരെ ചടങ്ങില്‍ വേണുജിയും കെ. അജയകുമാറും ചേര്‍ന്ന് ആദരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ
1 thought on “നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി”