കണ്ണ് പോയിട്ടും കാണാത്ത നീതി
നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്‍ സജീവ് കുമാറും കുടുംബവും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നില്‍ ശവപ്പെട്ടിയുമായി പ്രതിഷേധിക്കുന്നു.
പോലീസ് സ്റ്റേഷന് മുന്നില്‍ ശവപ്പെട്ടിയുമായി കുടുംബത്തിന്റെ പ്രതിഷേധം
ഇരിങ്ങാലക്കുട: വാഹനത്തില്‍ തട്ടിയെന്നാരോപിച്ച് മധ്യവയസ്കനെ വാഹനത്തിനുള്ളില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാരോപിച്ച് കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം. നീതി ആവശ്യപ്പെട്ട് മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്‍ സജീവ് കുമാറും കുടുംബാംഗങ്ങളും ശവപ്പെട്ടിയുമായാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.

മോഡേണ്‍ ബ്രഡ് കമ്പനിയുടെ ബ്രഡ് വിതരണത്തിനായി ഡെലിവറി വാന്‍ ഓടിക്കുന്ന സജീവ് കുമാറിനെ ഈ മാസം ഒന്നിന് കാട്ടുങ്ങച്ചിറ ലിസി കോളജിന് സമീപം വച്ച് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സ്കൂട്ടര്‍ യാത്രികനായ കുഴിക്കാട്ടുകോണം സ്വദേശി ബല്‍റാം തന്നെ ആക്രമിച്ചുവെന്നാണ് സജീവ് കുമാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുകളും കണ്ണിന് ഗുരുതരമായ പരിക്കുമേറ്റതായി സജീവ് കുമാര്‍ പറയുന്നു. തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ മൊഴിയെടുക്കാനെത്തിയ പോലീസ് മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിച്ചെന്നും പിന്നീട് പ്രതിക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചെന്നും കുടുംബം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ശവപ്പെട്ടിയുമായി കുടുംബം പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസ് നടപടിയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രതീകാത്മകമായി പ്രകടിപ്പിക്കുകയായിരുന്നു കുടുംബം. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതലയേറ്റ ദിവസമായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ കേസ് വിവരങ്ങള്‍ പരിശോധിച്ച് രണ്ടു ദിവസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് കുമാറിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍